'അയാൾക്ക് എന്താണ് സംഭവിച്ചത്, എന്തിനാണിങ്ങനെ ആളുകളെ കൊല്ലുന്നത്, ഇത് ഭ്രാന്താണ്'; പുടിനെതിരെ ട്രംപ്

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് ​വ്ലാഡമിർ പുടിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് ഡോണൾഡ് ട്രംപ്. റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. പുടിന് എന്താണ് സംഭവിച്ചതെന്ന് ട്രംപ് ചോദിച്ചു. അയാൾ ഒരുപാട് ആളുകളെ കൊല്ലുകയാണ്. ഇത് ഭ്രാന്താണെന്നും ട്രംപ് പറഞ്ഞു.

തനിക്ക് പുടിനെ ദീർഘകാലമായി അറിയാം. എന്നാൽ, നഗരങ്ങളിലേക്ക് റോക്കറ്റ് അയച്ച് ആളുകളെ കൊല്ലുന്ന പുടിന്റെ നടപടി തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് പറഞ്ഞു. പുടിന് യുക്രെയ്നിന്റെ മുഴുവൻ ഭാഗവും വേണമെന്നാണ് ആഗ്രഹം. ഒരു കഷ്ണം കിട്ടിയാൽ മതിയാവില്ല. ഇത് റഷ്യയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും സെലൻസ്കി പറഞ്ഞു.

കഴിഞ്ഞ ദിവസം ത​ല​സ്ഥാ​ന​ത്ത​ട​ക്കം നി​ര​വ​ധി യു​​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ളി​ൽ റ​ഷ്യ ന​ട​ത്തി​യ ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു. ഡ​സ​ൻ ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. 367 ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​ത്.

മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ലെ ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് യു​ക്രെ​യ്ൻ വ്യോ​മ​സേ​ന വ​ക്താ​വ് യൂ​റി ഇ​ഹ്നാ​ത്ത് പ​റ​ഞ്ഞു. 69 മി​സൈ​ലു​ക​ളും ഇ​റാ​ൻ നി​ർ​മി​ച്ച ഷാ​ഹി​ദ് ഡ്രോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ 298 ഡ്രോ​ണു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

Tags:    
News Summary - Trump calls Putin 'crazy' after largest Russian attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.