ഫേസ്​ബുക്കിൽ​ സ്വന്തം അക്കൗണ്ട്​ പൂട്ടിയപ്പോൾ മരുമകളുടെ അക്കൗണ്ടിൽ ട്രംപ്​; അതിനും വിലക്ക്​

വാഷിങ്​ടൺ: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനും പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹിൽ ആക്രമണത്തിനും സമൂഹ മാധ്യമമായ ഫേസ്​ബുക്ക്​ ദുരുപയോഗം ചെയ്​ത്​ പഴിയേറെ കേട്ട മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിനെ എ​ന്നെന്നേക്കുമായി വിലക്കിയത്​ മറികടക്കാൻ എളുപ്പ വഴി നോക്കിയപ്പോൾ അതും 'പൊലീസ്​ പൊക്കി'. മരുമകൾ ലാറ ട്രംപിന്‍റെ അക്കൗണ്ടിലായിരുന്നു അടുത്തിടെ ട്രംപ്​ വീണ്ടും തലപൊക്കിയിരുന്നത്​. ഫേസ്​ബുക്ക്​ കണ്ടുപിടിച്ചതോടെ കഴിഞ്ഞ ദിവസം അതുംവിലക്കി. ട്രംപിന്‍റെ വിഡിയോകൾ നീക്കം ചെയ്​ത ഫേസ്​ബുക്ക്​ ഇനിമേലിൽ ഇത്​ മുൻ പ്രസിഡന്‍റ്​ ഉപയോഗിക്കരുതെന്ന്​ നിർദേശവും നൽകി.

ട്രംപിന്‍റെ മകൻ എറികിന്‍റെ പത്​നിയാണ്​ ലാറ. ട്രംപുമായി നടത്തിയ ഒരു അഭിമുഖം അടുത്തിടെ ലാറ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തിരുന്നു. വൈകാതെ ഫേസ്​ബുക്കിൽനിന്ന് ലാറക്ക്​​ ഇമെയ്​ൽ ലഭിച്ചു. ഇത്​ ട്രംപിന്‍റെ വിഡിയോ ആണെന്നും ആൾക്ക്​ വിലക്കുള്ളതാണെന്നുമായിരുന്നു സന്ദേശം. എന്നല്ല, ഇനിയും ആവർത്തിച്ചാൽ, അക്കൗണ്ടിനെതിരെ നിയന്ത്രണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമുണ്ട്​.

കാപിറ്റോൾ ഹിൽ ആക്രമണത്തിനു പിന്നാലെ ഫേസ്​ബുക്ക്​ മാത്രമല്ല, ട്വിറ്റർ, സ്​നാപ്​ചാറ്റ്​, യൂടൂബ്​ എന്നിവ ട്രംപിന്‍റെ അക്കൗണ്ട്​ മരവിപ്പിച്ചിരുന്നു. അടുത്തൊന്നും ഈ വിലക്ക്​ നീക്കാൻ പദ്ധതികളില്ലെന്ന്​ ഫേസ്​ബുക്ക്​ സി.ഇ.ഒ ഷെറിൽ സാൻഡ്​ബെർഗ്​ പ്രഖ്യാപിക്കുകയും ചെയ്​തു.

ഇത്​ മറികടക്കാൻ വൈകാതെ സ്വന്തം സമൂഹ മാധ്യമവുമായി ട്രംപ്​ എത്തുമെന്നാണ്​ റിപ്പോർട്ടുകൾ പറയുന്നത്​.

Tags:    
News Summary - Trump appears on daughter-in-law’s Facebook page, gets banned again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.