കാൻബെറ: ആസ്ട്രേലിയയിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ലിസാർഡ് ദ്വീപിൽ വഴി തെറ്റിപ്പോയതിനെ തുടർന്ന് ഒറ്റപ്പെട്ട എൺപതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തന്‍റെ സഹയാത്രികനൊപ്പം ദ്വീപിലെ ഏറ്റവും ഉയർന്ന പ്രദേശമായ കുക്സ് ലുക്ക് പോയിന്‍റിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഇടക്ക് വെച്ച് ഒറ്റപ്പെട്ടു പോവുകയും തിരികെ താൻ വന്ന ക്രൂയ്സ് ഷിപ്പിലേക്ക് എത്താൻ കഴിയാതെ വരികയുമായിരുന്നു.
യാത്രക്കാരെ കയറ്റി തിരികെ യാത്ര തിരിച്ച ഷിപ്പ് മണിക്കൂറുകൾ കഴിഞ്ഞാണ് യാത്രക്കാരി കയറിയിട്ടില്ലെന്ന വിവരമറിയുന്നത്. ഉടൻ തന്നെ ദ്വീപിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
വ്യാപക തിരച്ചിലിനൊടുവിൽ അടുത്ത ദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു. ആസ്ട്രേലിയൻ മാരിടൈം സുരക്ഷാ അതോറിറ്റി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കോറൽ എക്സ്പെഡിഷൻ സി.ഇ.ഒ സംഭവത്തിൽ മാപ്പ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.