ഓട്ടവ: കാനഡ ‘25 ഗുരുതര കുറ്റവാളികളുടെ പട്ടിക’യിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ വംശജൻ നിക്കോളാസ് സിങ്ങിനെ (24) ആയുധങ്ങളുമായി അറസ്റ്റ് ചെയ്തതായി ടൊറന്റോ പൊലീസ്. പരോൾ ലംഘനത്തിന് കാനഡയിൽ വാറന്റുള്ള ഇയാളെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ബാതർസ്റ്റ് സ്ട്രീറ്റിലും ഡ്യൂപോണ്ട് സ്ട്രീറ്റിലും പരിശോധന നടത്തുന്നതിനിടെയാണ് നിക്കോളാസ് സിങ്ങിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പരിശോധന നടത്തുന്നതിനിടെ വാഹനത്തിൽനിന്നാണ് നിക്കോളാസിനെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. തോക്കും വെടിക്കോപ്പുകളും വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. നിരോധിത തോക്ക് ഉപയോഗിച്ചതിനും കവർച്ച നടത്തിയതിനും ആയുധം കൈവശം വെച്ചതിനും അഞ്ചുവർഷം തടവ് അനുഭവിച്ച് വരുകയായിരുന്നു. തുടർന്ന് പരോൾ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.