നേപ്പാളിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അപകടം ലാൻഡിങ്ങിനിടെ

കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സോലുഖുംബു ജില്ലയിലെ ഫെരിചെ ഹെലിപാഡിൽ വച്ചുണ്ടായ അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. ഒരു വിദേശ പൗരനാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നും മറ്റൊരാൾക്ക് പരിക്കേറ്റതായും സോലുഖുംബു ജില്ലാ പോലീസ് ഓഫീസിലെ പോലീസ് ഇൻസ്പെക്ടർ മൗസം തമാങ് സ്ഥിരീകരിച്ചു. ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെ ഫിഷ്‌ടെയിൽ എയർ, ഡൈനാസ്റ്റി എയർ എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചതെന്ന് നേപ്പാൾ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ലാൻഡിംഗിനിടെ രണ്ട് ഹെലികോപ്റ്ററുകളുടെയും റോട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചതായി അതോറിറ്റിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് CAAN ഇൻഫർമേഷൻ ഓഫീസർ ജ്ഞാനേന്ദ്ര ഭുൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 1 Killed After 2 Helicopters Collide In Nepal's High-Altitude Aviation Hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.