കൊല്ലപ്പെടാൻ സാധ്യതയുണ്ട്, കേസുകളിൽ വിഡിയോ കോൾ വഴി ഹാജരാകാൻ അനുവദിക്കണമെന്ന് ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: തനിക്കെതിരായ കേസുകളിൽ വിഡിയോ ലിങ്ക് വഴി ഹാജരാകാൻ അനുവദിക്കണമെന്ന് മുൻ പാകിസ്താൻ പ്രസിഡന്റ് ഇംറാൻ ഖാൻ ചീഫ് ജസ്റ്റിസ് ഉമർ അത്ത ബിന്ദ്യാലിനോട് ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാകാനിരുന്നാൽ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ഇംറാൻ ബിന്ദ്യാലിനയച്ച കത്തിൽ പറയുന്നു. കൂടാതെ, ത​നിക്കെതിരായ കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കണമെന്നും ഇംറാൻ അഭ്യർഥിച്ചു.

തൊഷഖാന സമ്മാനക്കേസിൽ ശനിയാഴ്ച ഇസ്‍ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്നും ഇംറാൻ ആരോപിച്ചു. 20 അജ്ഞാതരായ ആളുകൾ കോടതി സമുച്ചയത്തിൽ തന്നെ കൊല്ലാനായി കാത്തു നിന്നിരുന്നെന്നും ഇംറാൻ ആരോപിച്ചു. കോടതി സമുച്ചയത്തിൽ പൊലീസ് വളഞ്ഞിരുന്നു. അത് തന്റെ സംരക്ഷണത്തിനായിരുന്നില്ല. വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് തന്നെ ഇല്ലാതാക്കാനായിരുന്നു പദ്ധതിയെന്നും ഇംറാൻ ആരോപിച്ചു.

Tags:    
News Summary - ‘To eliminate me…pretending my death was…’: Imran Khan's big claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.