Posted On
date_range Updated On
date_range ഇസ്രായേൽ ആക്രമണം; മൂന്ന് ലബനാൻ സൈനികർ കൊല്ലപ്പെട്ടു
ബെയ്റൂത്: തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. സൈനിക വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നവരാണ് കൊല്ലപ്പെട്ടത്. ബിൻത് ജിബെയിൽ നഗരത്തിലെ ഐൻ എബെലിനും ഹാനിനും ഇടയിലുള്ള ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽനിന്ന് മാറ്റിനിർത്തിയവരാണ് ലബനാൻ സൈന്യം. സൈന്യം രാജ്യത്തെ സുപ്രധാന വിഭാഗമാണെങ്കിലും ഇസ്രായേലുമായുള്ള യുദ്ധം ഹിസ്ബുല്ലയാണ് നയിക്കുന്നത്. അതേസമയം, ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ദാഹിയയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.