Posted On
date_range Updated On
date_range ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; ഏഴു വയസുകാരിയടക്കം 36 പേർ മരിച്ചു
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴു വയസുകാരിയടക്കം 36 പേർ മരിച്ചു. മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായി. അവർക്കുള്ള തിരച്ചിൽ തുടരുകയാണ്. സാവോ സെബാസ്റ്റിയാവോയിൽ മാത്രം 50ഓളം വീടുകൾ മണ്ണിനടിയിലായി.
ദുരിതബാധിത മേഖലകളിൽ സൈന്യവും രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിയിട്ടുണ്ട്. സൈന്യത്തിന്റെ രണ്ട് വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.മഴ നാശം വിതച്ച സാവോ സെബാസ്റ്റിയാവോ, ഉബാടുബ, ഇൽഹബെല, ബെർടിയോഗ തുടങ്ങിയ നഗരങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.