ഫിലാഡൽഫിയയിൽ വെടിവെപ്പ്: മൂന്നു മരണം

വാഷിങ്ടൺ: യു.എസിനെ നടുക്കി വീണ്ടും വെടിവെപ്പ്. ഫിലാഡൽഫിയ നഗരത്തിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളുകൾ അവധി ആഘോഷിക്കാനായി എത്തിയ സമയത്തായിരുന്നു ആക്രമണം. ആക്രമികൾ ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.

രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ആദ്യവെടിയൊച്ച കേട്ടയുടൻ പൊലീസ് സംഭവസ്ഥത്തെത്തിയിരുന്നു. ആക്രമികളിലൊരാളെ പൊലീസ് വെടിവെച്ച് വീഴ്ത്തിയെങ്കിലും ആക്രമി തോക്കുപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലത്തുനിന്ന് രണ്ട് സെമി-ഓട്ടോമാറ്റിക് കൈത്തോക്കുകൾ ​കണ്ടെടുത്തു. 

Tags:    
News Summary - three dead in philadelphia shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.