വിവാദ ജുഡീഷ്യൽ ബില്ലിനെതിരെ ഇസ്രായേലിൽ പ്രതിഷേധം അടങ്ങുന്നില്ല; തെൽഅവീവ് ഹൈവേ ഉപരോധിച്ചു

ജറൂസലം: നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ വീണ്ടും പ്രതിഷേധം. ഇസ്രായേൽ പാർലമെന്‍റായ നെസറ്റിന് സമീപത്തെ ടെന്‍റ് സിറ്റിയിലാണ് ആയിരങ്ങൾ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്.

തെൽഅവീവിലെ ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. നാലു പേരെ അറസ്റ്റ് ചെയ്തു. ബില്ലിൽ അടുത്ത ആഴ്ച അവസാന വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രക്ഷോഭകർ പ്രതിഷേധം കടുപ്പിച്ചത്.

വെള്ളിയാഴ്ച ആയിരങ്ങൾ തെൽ അവീവിൽ നിന്ന് ജറൂസലമിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 70 കിലോമീറ്റർ ദൂരത്തിൽ നടന്ന പ്രകടനം സർക്കാറിനെതിരായ വൻ പ്രക്ഷോഭമായി രൂപപ്പെട്ടു. അതേസമയം, ജുഡീഷ്യറിയുടെ പരിഷ്‍കരണ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.

മന്ത്രിമാരുടെ തീരുമാനങ്ങൾ റദ്ദാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തു കളയുന്നതാണ് ബിൽ. അഴിമതിയും അയോഗ്യരായ വ്യക്തികളെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതും തടയുന്നതിന് സുപ്രീംകോടതിക്കുള്ള അധികാരമാണ് ബിൽ പാസായാൽ ഇല്ലാതാകുന്നത്.

Tags:    
News Summary - Thousands of Israelis march ahead of final votes on judicial bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.