18ന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി മധ്യ ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാന്‍. ഇത്തരത്തില്‍ നയം കൈക്കൊള്ളുന്ന ലോകത്തെ ആദ്യ രാജ്യമായിരിക്കുകയാണ് താജിക്കിസ്ഥാന്‍. പ്രാദേശിക ക്ലിനിക്കുകള്‍ വഴി എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി സര്‍ക്കാര്‍ ലഭ്യമാക്കും.
പുറത്തു നിന്ന് രാജ്യത്തേക്ക് വരുന്ന എല്ലാവരും മുന്‍കൂട്ടി കോവിഡ് പരിശോധന നടത്തി ഫലം കരുതണം. കോവിഡ് നെഗറ്റീവ് ആണെങ്കിലും 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
93.2 ലക്ഷമാണ് താജിക്കിസ്ഥാനിലെ ജനസംഖ്യ. ഇവിടെ ആകെ 13,569 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 92 പേര്‍ മരിക്കുകയും ചെയ്തു. ഇന്നലെ 46 പുതിയ കേസുകളും രണ്ട് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്താകെ 18.43 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 39,89,184 പേര്‍ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.