വാഹനം കണ്ണുംപൂട്ടി ടെസ്റ്റ്​ ഡ്രൈവിന്​ നൽകാറ​ുണ്ടോ? മോഷണവും പണം തട്ടലും പതിവെന്ന്​ 27കാരന്‍റെ അനുഭവം

രിചയമില്ലാത്തവർക്ക്​ വാഹനം കണ്ണുംപൂട്ടി വിശ്വസിച്ച്​ 'ടെസ്റ്റ്​ ഡ്രൈവിന്​' നൽകാറുണ്ടോ​? എന്നാൽ അത്തര​ത്തിൽ ഓടിച്ചുനോക്കാൻ നൽകിയ വാഹനം മോഷ്​ടിച്ച്​ പണം തട്ടുന്നവരുണ്ടെന്നാണ്​ 27കാരന്‍റെ അനുഭവം​.

വെസ്റ്റ്​ മിഡ്​ലാൻഡിൽ 27കാരനായ ജെയ്​ക്​ ​ബാറ്റെസൺ തന്‍റെ കിയ റിയോ വിൽക്കാനുണ്ടെന്ന്​ പരസ്യം നൽകുകയായിരുന്നു. ഏപ്രിൽ 13ന്​ പരസ്യം ശ്രദ്ധയിൽപ്പെട്ട ഒരാൾ ജെയ്​ക്കിന്‍റെ അടുത്തെത്തുകയും കാർ ഓടിച്ചുനോക്കാൻ അനുവാദം ചോദിക്കുകയുമായിരുന്നു. ജെയ്​ക്​ മറ്റൊന്നും ആലോചിക്കാതെ കാറ​ിന്‍റെ താക്കോൽ അജ്ഞാതന്​ കൈമാറുകയും ചെയ്​തു.

ടെസ്റ്റ്​ ഡ്രൈവിന്​ കാറുമായി പോയ അജ്ഞാതൻ തിരിച്ചെത്താതായതോടെയാണ്​ അബദ്ധം മനസിലാകുന്നത്​. എന്നാൽ, ഉടൻ തന്നെ ജെയ്​ക്കിന്‍റെ ഫോണിലേക്ക്​ അജ്ഞാതന്‍റെ സന്ദേശവുമെത്തി. കാർ എവിടെയുണ്ടെന്ന്​ പറയണമെങ്കിൽ 50,000 രൂപ നൽകണമെന്നായിരുന്നു സന്ദേശം. പണം നൽകില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജെയ്​ക്കിന്‍റെ​ മറുപടി സന്ദേശത്തിന്​ പരിഹാസമായിരുന്നു അജ്ഞാതന്‍റെ മറുപടി.

എന്നാൽ, പണം ആവശ്യ​െപ്പടുന്നതിന്​ മുമ്പുതന്നെ ജെയ്​ക്കിന്‍റെ കാർ വീടിന്​ സമീപത്തുതന്നെ പാർക്ക്​ ചെയ്​തിരുന്നതായാണ്​ വിവരം.

ദിവസങ്ങൾക്ക്​ മുമ്പ്​ ജെയ്​ക്കിന്‍റെ സുഹൃത്തിനും ഇത്തരത്തിൽ ഒരു അനുഭവം നേരിട്ടിരുന്നു. കിങ്​ ഹീത്ത്​ സ്വദേശിയായ സുഹൃത്തിനാണ്​ ദുരനുഭവ​മുണ്ടായത്​. കാർ വിൽക്കാനു​ണ്ടെന്ന പരസ്യം നൽകിയതിന്​ പിന്നാലെയായിരുന്നു മോഷണം. സംഭവത്തിൽ ജെയ്​ക്കും സുഹൃത്തും പൊലീസിൽ പരാതി നൽകി.

തന്‍റെ പേര്​ സിദ്​ എന്നാണെന്നും ഭാര്യ ഗർഭിണിയാണെന്ന്​ പറഞ്ഞിരുന്നതായും ജെയ്​ക്ക്​ പറഞ്ഞു. സംഭവം ഞെട്ടലും സങ്കടവുമുണ്ടാക്കിയതായും മറ്റുള്ളവരോടുള്ള വിശ്വാസ​ത്തെ അവർ മുതലെടുക്കുകയാണെന്നും ജെയ്​ക്ക്​ പറഞ്ഞു. രണ്ടു മോഷണങ്ങൾക്ക്​ പിന്നിലും ഒരാൾ തന്നെയാണെന്നാണ്​ പൊലീസിന്‍റെ നിഗമനം.

Tags:    
News Summary - Thief steals car after test drive, then asks the owner for Rs 51,000 to reveal location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.