ജറൂസലം: സമയമായതിനാലും തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിയതിനാലുമാണ് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമിർ. ആക്രമണത്തിന് മറ്റൊരു സമയം കാത്തിരിക്കാനില്ലായിരുന്നു. മറ്റൊരു വഴിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മെ നശിപ്പിക്കാനുള്ള താൽപര്യങ്ങൾക്ക് മുന്നിൽ നാം തല കുനിക്കരുതെന്നാണ് വിദൂരവും സമീപകാലവുമായ ചരിത്രം പഠിപ്പിച്ചിട്ടുള്ളത്. നിലനിൽപ്പിന് വേണ്ടിയാണ് ഞങ്ങൾ യുദ്ധം ചെയ്യുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നത് അതിനായി പോരാടാൻ തയാറുള്ളവർക്കാണ് -സമിർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.