ഹമാസ് നേതാവും ഫലസ്തീൻ അതോറിറ്റി മുൻ പ്രധാനമന്ത്രിയുമായ ഇസ്മാഈൽ ഹനിയ
Posted On
date_range Updated On
date_range ഫലസ്തീനികൾ ഒരിക്കലും ഗസ്സ വിടില്ല; അവർ സ്വന്തം മണ്ണിൽ നിലനിൽക്കും -ഇസ്മാഈൽ ഹനിയ്യ
ഗസ്സ: സയണിസ്റ്റ് ഭരണകൂടം ഗസ്സയിൽ വംശഹത്യ നടപ്പാക്കുകയാണെന്നും ഫലസ്തീനികൾ ഒരിക്കലും ഗസ്സ വിടില്ലെന്നും ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ പ്രസ്താവിച്ചു. യു.എസ് ഭരണകൂടത്തിന്റെയും ചില യൂറോപ്യൻ രാജ്യങ്ങളുടെയും സഹായത്തോടെയാണ് ശത്രു ഇത് ചെയ്യുന്നതെന്നും ശനിയാഴ്ച പുറത്തുവന്ന വിഡിയോയിൽ ഹനിയ്യ പറഞ്ഞു.
‘‘ഗസ്സയിലെ ജനങ്ങൾ എങ്ങോട്ടും പോകില്ല. അവർ സ്വന്തം മണ്ണിൽ നിലനിൽക്കും. സയണിസ്റ്റ് യന്ത്രത്തിനെതിരെ പൊരുതുന്ന ഗസ്സ നിവാസികളെ അഭിനന്ദിക്കുകയാണ്’’ -ഹനിയ്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.