24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 324 പേരെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം

ഗസ്സ: 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 324 പേർക്ക് ജീവൻ നഷ്ടമായെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം. 1000 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റുവെന്നും അധികൃതർ അറിയിച്ചു. മരിച്ചവരിൽ 66 ശതമാനം പേരും കുട്ടികളും സ്ത്രീകളുമാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അധികൃതർ കൂട്ടിച്ചേർത്തു.

ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 1900 ഫലസ്തീൻകാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 7,696 പേർക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലുകാരുടെ എണ്ണം 1300 ആണ്. ഗാസ സ്ട്രിപ്പിൽ ഇതുവരെ 1300 കെട്ടിടങ്ങൾ ഇസ്രായേൽ ​ തകർത്തുവെന്ന് യു.എൻ അറിയിച്ചു.

വടക്കൻ ഗസ്സയിൽ നിന്നും പലായനം ചെയ്യുന്നതിനിടെ ഇസ്രായേൽ വ്യോമാക്രണത്തിൽ 70 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവുമെന്ന് ഹമാസ് വ്യക്തമാക്കി. കാറുകളിൽ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്.

അതേസമയം, ആളുകൾ ഒഴിഞ്ഞ് ​പോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളി. ഗസ്സയെ ലക്ഷ്യമിട്ട് കടലിൽ നിന്നുള്ള ആക്രമണം ഇസ്രായേൽ കടുപ്പിക്കുകയാണ്. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ 11 ല​ക്ഷം ജ​ന​ങ്ങ​ളോ​ട് 24 മ​ണി​ക്കൂ​റി​ന​കം ഒ​ഴി​ഞ്ഞു​പോ​ക​ണ​​മെ​ന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു. മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് ആ​യി​ര​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ലും ന​ട​ന്നും തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടുകളുണ്ടായിരുന്നു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ നീ​ങ്ങു​ക​യാ​ണെ​ന്നും വ​ഴി​യി​ൽ ബോം​ബി​ങ് ന​ട​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.


Tags:    
News Summary - The Palestinian Ministry of Health said that 324 people were killed in the Israeli attack in Gaza in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.