സെറെകുണ്ട: കാമറൂണിലെ പ്രതിപക്ഷ നേതാവ് ഇസ്സ ചിറോമ ബക്കാരിക്ക് താൽക്കാലിക അഭയം നൽകി ഗാംബിയ. കാമറൂണിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് പോൾ ബിയ (92) എട്ടാം തവണയും വിജയിച്ചതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നടപടി.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ പോൾ ബിയയുടെ വിജയം ഉറപ്പാക്കിയ ഒക്ടോബർ 12ലെ തെരഞ്ഞെടുപ്പ് ഫലത്തെ പ്രതിപക്ഷം എതിർത്തിരുന്നു. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് ചിറോമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാമറൂൺ സർക്കാർ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ചിറോമക്ക് ഗാംബിയ അഭയം നൽകിയത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം രാജ്യത്തുണ്ടായ പ്രതിഷേധങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു. എന്നാൽ, പ്രതിപക്ഷ നേതാക്കളുടെയും മനുഷ്യാവകാശ സംഘടനകളുടെയും കണക്കനുസരിച്ച് മരണം 55ലും കൂടുതലാണ്. കാമറൂണിന്റെ ആദ്യ പ്രസിഡന്റിന്റെ രാജിയെത്തുടർന്ന് 1982ലാണ് പോൾ ബിയ ആദ്യമായി അധികാരത്തിലെത്തുന്നത്. അദ്ദേഹം മിക്ക സമയവും യൂറോപ്പിലാണ്. ഭരണം പ്രധാന പാർട്ടി ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും വിട്ടുകൊടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.