സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് നീക്കംചെയ്ത കേസ് ഒത്തുതീർപ്പാക്കി ഗൂഗ്ൾ. ആഗസ്റ്റ് ആറിന് കാലിഫോർണിയ ഫെഡറൽ കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് 2.45 കോടി ഡോളർ (217 കോടി രൂപ) നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പിന് തയാറായത്.
ട്രംപിനു ലഭിക്കേണ്ട 2.2 കോടി ഡോളർ സന്നദ്ധ സംഘടനയായ ട്രസ്റ്റ് ഫോർ ദ നാഷനൽ മാളിനു നൽകും. അവശേഷിച്ച തുക അമേരിക്കൻ കൺസർവേറ്റിവ് യൂനിയൻ, നവോമി വുൾഫ് അടക്കം കേസിലെ മറ്റു കക്ഷികൾക്കും കൈമാറും.
സമാനമായി, ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകൾ നീക്കംചെയ്ത കേസിൽ മാതൃകമ്പനിയായ മെറ്റ 2.5 കോടി ഡോളറും ഇലോൾ മസ്ക് ഒരു കോടി ഡോളറും നൽകി ഒത്തുതീർപ്പിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.