ട്വിറ്റർ ആസ്ഥാനം ടെക്സാസിലേക്ക് മാറ്റാന്‍ മസ്കിന് നൂറ് ഏക്കർ ഭൂമി സൗജന്യ വാഗ്ദാനം

ഓസ്റ്റിന്‍: ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയതിന് പിന്നാലെ നൂറ് ഏക്കർ ഭൂമി സൗജന്യമായി വാഗ്ദാനം ചെയ്ത് ഓസ്റ്റിന്‍ സ്വദേശി. ജിം ഷ്വേർട്ട്നറെന്ന വ്യക്തിയാണ് ട്വിറ്റർ ആസ്ഥാനം ടെക്സസിലേക്ക് മാറ്റാന്‍ തന്‍റെ കൈവശമുള്ള ഭൂമി നൽകാമെന്ന് ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം തന്റെ മുഴുവൻ വിലാസവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ ഇലോൺ മസ്ക് ഇതുവരെ ട്വീറ്റിന് മറുപടി നൽകിയിട്ടില്ല. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലാണ് ട്വിറ്ററിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

അതേസമയം, ഷ്വേർട്ട്നറുടെ ട്വീറ്റിന് പ്രതികരണവുമായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് രംഗത്തെത്തി. ട്വിറ്ററുമായി മസ്ക് ടെക്സസിൽ വന്നാൽ പ്രദേശത്തെ "ഫ്രീ സ്പീച്ച് സോൺ" ആയി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മാത്രമല്ല, പേര് 'ട്വിറ്റർ, ടെക്സസ്' എന്നാക്കി മാറ്റുകയുമാവാം എന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.


Tags:    
News Summary - Texas man offers Elon Musk 100 acres of land to shift Twitter headquarters from San Francisco to his cattle ranch in Austin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.