‘താരിഫുകൾ ആയുധമാക്കരുത്, മറ്റുള്ളവരുടെ അഭിവൃദ്ധികൊണ്ടും യു.എസിന് നേട്ടമുണ്ടാക്കാ’മെന്ന് വാറൻ ബഫറ്റ്

വാഷിംങ്ടൺ: താരിഫുകൾ ഒരു ‘ആയുധം’ ആവരുതെന്നും മറ്റ് രാജ്യങ്ങൾ അവയുടെ അഭിവൃദ്ധി പങ്കിട്ടാൽ അമേരിക്കക്ക് അത് നല്ലതായിരിക്കുമെന്നും പ്രമുഖ അമേരിക്കൻ നിക്ഷേപകനും ഹോൾഡിങ് കമ്പനിയായ ‘ബെർക്ക്‌ഷെയർ ഹാത്ത്‌വേ’യുടെ ചെയർമാനുമായ വാറൻ ബഫറ്റ്.
കമ്പനിയുടെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു ബഫറ്റ്. വർഷാവസാനം ബെർക്ക്‌ഷെയർ ഹാത്ത്‌വേ ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയാനുള്ള തന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു യു.എസിന്റെ വ്യാപാര നയത്തെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് വാറൻ ബഫറ്റിന്റെ വാക്കുകൾ.

‘സന്തുലിതമായ വ്യാപാരം ലോകത്തിന് നല്ലതാണ്. എന്നാൽ, വ്യാപാരം ഒരു ആയുധമാകരുത്’ -60 വർഷമായി ബെർക്ക്‌ഷെയറിനെ നയിക്കുന്ന 94 കാരൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും ആദരണീയനായ നിക്ഷേപകനായാണ് ബഫറ്റിനെ വിശേഷിപ്പിക്കുന്നത്.

ചില രാജ്യങ്ങൾ, ഞങ്ങൾ വിജയിച്ചു എന്ന് പറയുന്ന ഒരു ലോകം രൂപകൽപന ചെയ്യുന്നത് നല്ല ആശയമാണെന്ന് താൻ കരുതുന്നില്ലെന്നും ബഫറ്റ് കൂട്ടിച്ചേർത്തു. ലോകത്തിന്റെ ബാക്കി ഭാഗങ്ങൾ കൂടുതൽ സമ്പന്നമാകുന്തോറും നമ്മളും കൂടുതൽ സമ്പന്നരാകുമെന്ന് കരുതുന്നുവെന്നും അ​ദ്ദേഹം പറഞ്ഞു.

Tags:    
News Summary - 'Tariffs shouldn’t be a weapon’: Warren Buffett says US gains from others’ prosperity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.