അഫ്​ഗാനിലെ വനിത ആരോഗ്യപ്രവർത്തകരോട്​ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ച്​ താലിബാൻ

കാബൂൾ: അഫ്​ഗാനിസ്​താനിലെ വനിത ആരോഗ്യപ്രവർത്തകരോട്​ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ച്​ താലിബാൻ. ട്വിറ്ററിലൂടെ താലിബാൻ വക്​താവാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. പ്രവിശ്യകളിലേയും തലസ്ഥാനത്തേയും മുഴുവൻ വനിത ആരോഗ്യപ്രവർത്തകരും ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന്​ താലിബാൻ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

ആരോഗ്യമന്ത്രാലയത്തി​െൻറ പേരിലാണ്​ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​. താലിബാൻ വക്​താവ്​ സാബിദുള്ളാഹ്​ മുജാഹിദാണ്​ ഇത്​ ട്വിറ്ററിലൂടെ ഷെയർ ചെയ്​തിരിക്കുന്നത്​. വനിത ആരോഗ്യപ്രവർത്തകർക്ക്​ ജോലി ചെയ്യുന്നതിന്​ യാതൊരു തടസവും ഉണ്ടാവില്ലെന്നും താലിബാൻ അറിയിച്ചു.

അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന്​ വിദേശത്ത്​ നിന്നുള്ള നിരവധി ആരോഗ്യപ്രവർത്തകർ രാജ്യത്ത്​ നിന്ന്​ മടങ്ങി പോയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്​ അഫ്​ഗാ​െൻറ ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ താലിബാൻ വനിത ആരോഗ്യപ്രവർത്തകരോട്​ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ചിരിക്കുന്നത്​. 

Tags:    
News Summary - Taliban say Afghan women health service staff should go back to work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.