കാബൂൾ വിമാനത്താവളത്തിന്‍റെ നടത്തിപ്പിന്​ തുർക്കിയുടെ സാ​ങ്കേതിക സഹായം തേടി താലിബാൻ

കാബൂൾ: കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മുന്നോട്ട്​ കൊണ്ടുപോകാൻ തുർക്കിയുടെ സഹായം തേടി താലിബാൻ. തുർക്കിയുടെ സാ​ങ്കേതിക സഹായമാണ്​ താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്​. ഇതിനൊപ്പം തുർക്കി സൈന്യത്തെ അഫ്​ഗാനിസ്​താനിൽ നിന്ന്​ പൂർണമായും പിൻവലിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. തുർക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ടോളോ ന്യൂസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

അതേസമയം, താലിബാന്​ വിമാനത്താവളം നടത്തുന്നതിൽ സാ​ങ്കേതിക സഹായം നൽകുന്നത്​ സംബന്ധിച്ച്​ ഇതുവരെ തീരുമാനമായിട്ടില്ലെന്ന്​ തുർക്കി ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സൈനികരെ ആഗസ്റ്റ്​ 31നകം പിൻവലിക്കാൻ തുർക്കി തയാറാണെന്നാണ്​ സൂചന. പക്ഷേ അതിന്​ ശേഷം താലിബാന്​ സഹായം നൽകുമോയെന്നതിലാണ്​ വ്യക്​തതയില്ലാത്തത്​.

വിമാനത്താവളത്തിന്‍റെ പ്രവർത്തനം സുഗമമായി നടന്നില്ലെങ്കിൽ ആഗോളസമൂഹവുമായുള്ള അഫ്​ഗാന്‍റെ ബന്ധങ്ങളിൽ വിള്ളൽ വീഴും. യാത്രക്ക്​ പുറമേ ചരക്ക്​ നീക്കത്തിനും അഫ്​ഗാനിസ്​താൻ കാബൂൾ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്​. നിലവിൽ യു.എസിനാണ്​ കാബൂൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം. യു.എസിന്‍റെ നേതൃത്വത്തിൽ കാബൂളിൽ കുടുങ്ങിയിരിക്കുന്നവരെ വിമാനത്താവളം വഴി പുറത്തെത്തിക്കുകയാണിപ്പോൾ. 

Tags:    
News Summary - Taliban Asked Turkey for Support to Run Kabul Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.