Posted On
date_range Updated On
date_range സിറിയയിൽ വീണ്ടും ഇസ്രായേൽ മിസൈൽ ആക്രമണം
ഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിന് സമീപം ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നാശനഷ്ടങ്ങളെ കുറിച്ച വിവരമില്ല. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇസ്രായേലി മിസൈലുകൾ ലക്ഷ്യസ്ഥാനം കാണുന്നതിനുമുമ്പ് തകർത്തതായി സിറിയൻസേന അറിയിച്ചു.
ഇറാനുമായി ബന്ധമുള്ള സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ വർഷങ്ങൾക്കിടെ സിറിയയിൽ നടത്തിയിട്ടുള്ളത്. അമേരിക്കൻ പ്രസിഡൻറായി ജോ ബൈഡൻ ചുമതലയേറ്റതിനുശേഷവും ഇസ്രായേൽ ആക്രമണത്തിന് കുറവുവന്നിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയും സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.