ശരീരത്തിൽ ബോംബു ഘടിപ്പിച്ച് ജനക്കൂട്ടത്തിന് നേരെ കാർ ഇടിച്ചുകയറ്റി; മാഞ്ചസ്റ്ററിലെ ജൂത ദേവാലയത്തിന് സമീപമുണ്ടായത് ഭീകരാക്രമണമെന്ന് പൊലീസ്, അക്രമിയെ തിരിച്ചറിഞ്ഞു

ല​ണ്ട​ൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂ​ത ദേ​വാ​ല​യ​ത്തിന് സമീപമുണ്ടായത് ഭീകരാക്രമണമെന്ന് പൊലീസ്. ആക്രമി സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരൻ ജിഹാദ് അൽ-ഷാമിയാണെന്ന്(35) ബ്രിട്ടീഷ് ഭീകരവിരുദ്ധ പൊലീസ് സ്ഥിരീകരിക്കുന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അക്രമിയെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. അക്രമത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ 60വയസുള്ള ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മാ​ഞ്ച​സ്റ്റ​റി​ലെ ക്രം​പ്സാ​ളി​ൽ ഹീ​റ്റ​ൺ പാ​ർ​ക്ക് ഹീ​ബ്രു കോ​ൺ​ഗ്ര​ഗേ​ഷ​ൻ ദേ​വാ​ല​യ​ത്തി​നു മു​ന്നി​ൽ ശ​രീ​ര​ത്തി​ൽ ബോം​ബു ഘ​ടി​പ്പി​ച്ച അ​ക്ര​മി വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​നേ​രെ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ വെ​ടി​വെ​ച്ചു​കൊ​ന്നു. ആ​ക്ര​മ​ണ സ​മ​യ​ത്ത് നി​ര​വ​ധി പേ​ർ ദേ​വാ​ല​യ​ത്തി​നു​ള്ളി​ൽ പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് അ​റി​യി​ച്ചു.   


ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വി​ശ്വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ചു. ബ്രി​ട്ട​നി​ൽ ജൂ​ത​വി​രു​ദ്ധ ആ​ക്ര​മ​ണ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്താ​യി വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്.

ജൂത പാപപരിഹാര ദിനമായ യോം കിപ്പൂരിലാണ് ആക്രമണം നടന്നത്. സിനഗോഗുകളിൽ പതിവായി പോകാത്തവർ ഉൾപ്പെടെ നിരവധി ജൂതർ പ്രാർഥിക്കാനായി സിനഗോഗിലെത്തുന്ന ദിവസമാണിത്.

മാഞ്ചസ്റ്റർ സിറ്റി കൗൺസിലിന്റെ കണക്കനുസരിച്ച്, ഏകദേശം 18,000 ആളുകൾ താമസിക്കുന്ന ഒരു പ്രാന്തപ്രദേശമാണ് ക്രംപ്സാൽ. 1967 മുതൽ ക്രംപ്സാലിൽ പ്രവർത്തിക്കുന്ന ദേവാലയത്തിലാണ് ആക്രമണം ഉണ്ടായത്. 

News Summary - Synagogue attack on Yom Kippur kills two in UK's Manchester

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.