സു​ഡാ​നി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം അ​ർ​ധ​സൈ​നി​ക​ർ പി​ടി​ച്ചെ​ടു​ത്തു; ഏ​റ്റു​മു​ട്ട​ല്‍ രൂ​ക്ഷം

ഖാ​ർ​ത്തൂം: സു​ഡാ​നി​ല്‍ സൈ​ന്യ​വും അ​ര്‍​ധ​സൈ​നി​ക​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ രൂ​ക്ഷമായി. ഇതിനിടെ, പ്ര​സി​ഡ​ന്റി​​െൻറ കൊ​ട്ടാ​രം ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് റാ​പ്പി​ഡ് സ​പ്പോ​ര്‍​ട്ട് ഫോ​ഴ്‌​സ്(​ആ​ര്‍​.എസ്.എ​ഫ്) അ​വ​കാ​ശ​പ്പെ​ട്ടു.

സു​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​ത്തൂ​മി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​നും സൈ​നി​ക ആ​സ്ഥാ​ന​ത്തി​നും ചു​റ്റും ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്.

ഖാ​ർ​ത്തൂം, മ​ർ​വ, അ​ൽ-​അ​ബൈ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ആ​ർ​.എസ്.എ​ഫ് പ്ര​സ്താ​വ​ന​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഗ്രൂപ്പും തമ്മിലുള്ള സംഘർഷം മാസങ്ങളായി തുടരുകയാണ്.ശനിയാഴ്ച പകൽ മുഴുവനും കനത്ത വെടിവയ്പ്പിന്റെ ശബ്ദം തലസ്ഥാനമായ ഖാർത്തൂമിലും ഒംദുർമാനിലും മുഴങ്ങിക്കേട്ടതായി പറയുന്നു.

ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ഇരുവശത്തുമുള്ളവർ കവചിത വാഹനങ്ങളിൽ നിന്നും പിക്കപ്പ് ട്രക്കുകളിൽ ഘടിപ്പിച്ച യന്ത്രത്തോക്കുകളിൽ നിന്നും വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തലസ്ഥാനത്തും പരിസരത്തുമുള്ള ആർ.എസ്.എഫ് സ്ഥാനങ്ങളിൽ വിമാനങ്ങളിൽ നിന്നും ഡ്രോണുകളിൽ നിന്നും ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.+

Tags:    
News Summary - Sudan's army and rival force clash, wider conflict feared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.