ഓഫിസ് ജീവനക്കാർ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുത്; ബനാന ഫോബിയയുള്ള സ്വീഡിഷ് മന്ത്രിയുടെ ഉത്തരവ്

സ​്റ്റോക്ഹോം: സ്വീഡിഷ് മന്ത്രിയുടെ വാഴപ്പഴത്തോടുള്ള പേടിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ വിഷയം. ഓഫിസ് ജീവനക്കാർ അവരുടെ വീടുകളിൽ പോലും വാഴപ്പഴം സൂക്ഷിക്കരുതെന്നാണ് കാബിനറ്റ് മന്ത്രിയായ പൗളീന ബ്രാൻഡ്ബെർഗിന്റെ നിർദേശം. ഇ-മെയിൽ വഴിയാണ് നിർദേശം നൽകിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള പഴങ്ങളെ പേടിയാണ് മന്ത്രിക്ക്.

എക്സ്പ്രഷൻ എന്ന സ്വീഡിഷ് പത്രമാണ് മന്ത്രിയുടെ ബനാന ഫോബിയ പുറത്തുവിട്ടത്. പഴം കാണുമ്പോഴോ മണക്കുമ്പോഴോ പേടി​, ഉൽക്കണ്ഠ, ഓക്കാനം എന്നിവ അനുഭവപ്പെടുന്നതാണ് ഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ. സഹപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചാൽ അവർ വീടുകളിൽ സൂക്ഷിച്ചുവെച്ച മഞ്ഞനിറത്തിലുള്ള പഴങ്ങളെല്ലാം എടുത്തുമാറ്റണമെന്നാണ് നിർദേശം.

2020ൽ എക്സ് അക്കൗണ്ട് വഴി മന്ത്രി തന്റെ ബനാന ഫോബിയയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അതിനു പിന്നലെ എം.പിയും സോഷ്യൽ ഡെമോക്രാറ്റ് വക്താവുമായ തെരേസ കാർവാലോയും തനിക്കും ബനാന ഫോബിയ ഉണ്ടെന്ന് വെളിപ്പെടുത്തി.

കുട്ടിക്കാലം മുതലേ ബനാന ഫോബിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു രോഗാവസ്ഥയല്ല ഇത്. മറിച്ച് വാഴപ്പഴത്തോടുള്ള വെറുപ്പും ഭയവുമാണ്.

Tags:    
News Summary - Staff banana proof areas for Swedish minister's phobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.