Posted On
date_range Updated On
date_range കോവിഡിെൻറ രണ്ടാം വ്യാപനം; സ്പെയിനിൽ അടിയന്തരാവസ്ഥ
മാഡിഡ്ര്: കോവിഡിെൻറ രണ്ടാം വ്യാപനം തടയുന്നതിനായി സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാനറി ദ്വീപുകൾ ഒഴികെ മറ്റെല്ലാം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണ്.
മെയ് ആദ്യവാരം വരെ അടിയന്തരാവസ്ഥ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതഗതി കൂടുതൽ രൂക്ഷമാകുകയാണ് അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷമായിരുന്നു പ്രഖ്യാപനം.
കോവിഡിനെ പ്രതിരോധിക്കാൻ കർഫ്യു ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേർക്ക് സ്പെയിനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 34,752 പേർ രോഗം ബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.