സോൾ: ദക്ഷിണകൊറിയയയിലെ ജനകീയ താരവും യുവ നടിയുമായ യൂ ജൂ യൂനിനെ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസായിരുന്നു. നടിയുടെ സഹോദരനാണ് മരണവിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടിയുടെ ആത്മഹത്യ കുറിപ്പും സഹോദരൻ പങ്കുവെച്ചു. '' ഇക്കഴിഞ്ഞ 29ാം തീയതി ജൂ യൂൻ ഈ ലോകത്തുനിന്ന് നമ്മളെയെല്ലാം വിട്ട് മറ്റൊരു ലോകത്തേക്ക് പോയി. അവളുടെ അഭ്യർഥന പ്രകാരമാണ് ഞാനീ പോസ്റ്റ് കുറിക്കുന്നത്'' എന്നായിരുന്നു സഹോദരൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
''ഈ ലോകത്തുനിന്ന് യാത്രയാകുന്നതിൽ ആദ്യം ഞാൻ ക്ഷമാപണം നടത്തുന്നു. അമ്മയും അച്ഛനും മുത്തശ്ശിയും സഹോദരൻ ഓപ്പയും എന്നോട് ക്ഷമിക്കണം. എനിക്കീ ജീവിതം മടുത്തു. എന്നെ കൂടാതെയുള്ള ജീവിതം നിങ്ങൾക്ക് ദുഃസ്സഹമാകുമെന്നറിയാം. എന്നാലും എല്ലാം നേരിടണം. ഞാൻ എല്ലാം കാണുന്നുണ്ട്. ഒരിക്കലും കരയരുത്. അതെന്റെ ഹൃദയത്തെ മുറിപ്പെടുത്തും. ഈ ലോകം വിട്ടുപിരിയുന്നതിൽ എനിക്ക് തരിമ്പും ദുഃഖം തോന്നുന്നില്ല. തീർത്തും ശാന്തയാണ് ഞാൻ. ഇങ്ങനെയൊരു വിടവാങ്ങലിനെ കുറിച്ച് കുറെ കാലമായി ഞാൻ ചിന്തിക്കുന്നു. മറ്റൊരു ലോകത്ത് ഞാൻ മനോഹരമായ ജീവിതം നയിക്കും.
എല്ലാവരും സന്തോഷത്തോടെയിരിക്കുക. എന്റെ സംസ്കാര ചടങ്ങുകൾക്ക് ഒരുപാടു പേരെ ക്ഷണിക്കുമായിരിക്കും. അങ്ങനെ എല്ലാവരെയും എനിക്ക് കാണാമല്ലോ. ദൈവം എന്നോട് കരുണ കാണിക്കുമെന്നതിനാൽ നരകത്തിലേക്ക് അയക്കില്ല. എന്റെ വികാരങ്ങൾ ദൈവത്തിന് മനസിലാകും. എന്നെ സ്നേഹിച്ചതിന് എല്ലാവർക്കും ഒരുപാട് നന്ദി. അമ്മയും അച്ഛനും കരുയരുത്''എന്നായിരുന്നു യൂ ആത്മഹത്യ കുറിപ്പിൽ എഴുതിയത്. ദക്ഷിണ കൊറിയൻ ടെലിവിഷൻ പരമ്പരകളിലൂടെയാണ് യൂ പ്രശസ്തയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.