മൂന്ന് ഭൂതല മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയക്കു ദക്ഷിണ കൊറിയയുടെ മറുപടി

സോൾ: ഉത്തര കൊറിയൻ ബാലിസ്റ്റിക് മിസൈൽ പതിച്ച സമുദ്രാതിർത്തിക്ക് സമീപം മൂന്ന് എയർ-ടു ഗ്രൗണ്ട് മിസൈലുകൾ തൊടുത്ത് ദക്ഷിണ കൊറിയൻ സൈന്യം.

വടക്കൻ അതിർത്തി രേഖയ്ക്ക് സമീപം കടലിലാണ് മിസൈൽ പതിച്ചത്. ഉത്തര കൊറിയയുടെ ഏത് ആക്രമണത്തെയും നേരിടുമെന്ന് സോൾ അറിയിച്ചു.

ഉത്തര കൊറിയയുടെ പ്രകോപനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അമേരിക്കയുടെ സഹായത്തോടെ ഇതിനെ നേരിടുമെന്നും ദക്ഷിണ കൊറിയൻ സൈനിക മേധാവി പറഞ്ഞു. മേഖലയിൽ നിരീക്ഷണം ശക്തമാക്കിയെന്നും അറിയിച്ചു.

Tags:    
News Summary - South Korea says it fires 3 air-to-ground missiles after North Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.