സ്വന്തത്തെ തന്നെ വിവാഹം കഴിക്കണോ, ജപ്പാനിലേക്ക് വണ്ടി കേറിക്കോ

അടുത്തിടെയാണ് ഇന്ത്യയിൽ ഒരു പെൺകുട്ടി അവളെ തന്നെ വിവാഹം കഴിച്ച് വാർത്തകളിൽ ഇടംനേടിയത്. ക്ഷമ ബിന്ദു എന്നായിരുന്നു 24കാരിയായ അവളുടെ പേര്. ഐ.ടി ബിരുദധാരിയായ ക്ഷമ തന്നെത്തന്നെ സ്വയം വിവാഹം കഴിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സോളോ വിവാഹമായിരുന്നു ക്ഷമയുടേത്. ഇപ്പോൾ ഏകാംഗ വിവാഹങ്ങൾ സംബന്ധിച്ച് രസകരമായ വാർത്തകൾ വരുന്നത് ജപ്പാനിൽനിന്നാണ്.

ഒറ്റക്ക് താമസിക്കാൻ ആഗ്രഹിക്കുന്ന ​സ്വാതന്ത്ര്യം ഇഷ്ട​പ്പെടുന്ന പെൺകുട്ടികൾ തങ്ങളുടെ ജീവിതം ആഠോഷകരമാക്കാൻ സോളോ വിവാഹങ്ങൾ തെരഞ്ഞെടുക്കുകയാണെന്ന് 'ബി.ബി.സി' റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനിലെ അറിയപ്പെടുന്ന കോമഡി താരമായ സൂ പെർക്കിങ് അടുത്തിടെ സ്വയം വിവാഹം കഴിച്ച പെൺകുട്ടിയുമായി നടത്തിയ അഭിമുഖവും ജപ്പാനിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുകയാണ്. പെൺകുട്ടികൾ മാത്രമാണ് നിലവിൽ സ്വയംവിവാഹത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ആൺകുട്ടികൾ ഇപ്പോഴും തന്നെത്തന്നെ വിവാഹം കഴിക്കാൻ ധൈര്യം പ്രകടിപ്പിച്ചിട്ടില്ല. 

Tags:    
News Summary - solo wedding in jappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.