സോൾ: ദക്ഷിണ കൊറിയൻ വെബ് സീരീസായ 'സ്നൊ ഡ്രോപ്പി'ലെ സഹനടിയും മോഡലുമായ കിം മി സൂ (31) അന്തരിച്ചു. പെട്ടെന്നായിരുന്നു നടിയുടെ മരണമെന്ന് സൂവിന്റെ ഏജൻസിയായ ലാൻഡ്സ്കേപ് എന്റർടെയ്ൻമെന്റ് കൊറിയൻ മാധ്യമമായ സ്റ്റാർ ന്യൂസിനോട് പറഞ്ഞു.
കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ സംസ്കാരം നടന്നതായി അറിയിച്ച ഏജൻസി മരണത്തെപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു. 2021ലെ നെറ്റ്ഫ്ലിക്സ് പരമ്പരകളായ ഹെൽബൗണ്ട്, യുമീസ് സെൽസ് എന്നിവയിലും അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.