റോം: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പത്താം ദിവസമായ തിങ്കളാഴ്ച മാർപാപ്പ ഉണർന്നതായും സ്വയം ഭക്ഷണം കഴിച്ചതായും വത്തിക്കാൻ അറിയിച്ചു.
‘രാത്രി നന്നായി കടന്നുപോയി, മാർപാപ്പ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്നു’- വത്തിക്കാൻ അറിയിച്ചു. ഞായറാഴ്ച നടത്തിയ രക്തപരിശോധനയിൽ വൃക്കകൾക്ക് തകരാർ കണ്ടെത്തിയിരുന്നെങ്കിലും ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
എങ്കിലും മാർപാപ്പയുടെ പ്രായം, ദുർബലമായ ആരോഗ്യം, ശ്വാസകോശ അസുഖങ്ങൾ എന്നിവ കാരണം ഡോക്ടർമാർ അദ്ദേഹത്തിന്റെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.