Posted On
date_range Updated On
date_range ഇത്യോപ്യൻ അതിർത്തിയിൽ ആറ് സുഡാൻ സൈനികർ കൊല്ലപ്പെട്ടു
ഖർത്തൂം: ഇത്യോപ്യ അതിർത്തിയിലെ തർക്കത്തിലുള്ള അൽ ഫശ്ഖ അതിർത്തി മേഖലയിൽ ആറ് സൈനികർ കൊല്ലപ്പെട്ടതായി സുഡാൻ സേന അറിയിച്ചു. അൽ ഫശ്ഖ മേഖലയിലെ വിളവെടുപ്പിന് സുരക്ഷ നൽകാൻ പോയ സൈനികരെ ഇത്യോപ്യൻ സേനയും സായുധസംഘവും ആക്രമിക്കുകയായിരുന്നു. കർഷകരെ ഭയപ്പെടുത്തി വിളവെടുപ്പ് അലങ്കോലമാക്കാൻ അവർ ശ്രമിച്ചു.
ഇത്യോപ്യൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായും സുഡാൻ സേന അറിയിച്ചു. സംഭവത്തിൽ ഇത്യോപ്യ പ്രതികരിച്ചിട്ടില്ല. വർഷങ്ങളായി ഇരു രാജ്യങ്ങളിൽ നിന്നുള്ളവർ ഏറ്റുമുട്ടുന്ന സംഘർഷ മേഖലയായ ടിഗ്റിയിലുൾപ്പെട്ടതാണ് അൽ ഫശ്ഖ അതിർത്തി മേഖല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.