Posted On
date_range Updated On
date_range ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയുടെ പിടിയിൽ
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധം നടത്തിയ ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ട്രോളറുകളും പിടിച്ചെടുത്തു. മാന്നാർ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന തലൈമന്നാറിൽനിന്ന് ശനിയാഴ്ചയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് നാവികസേന വാർത്താക്കുറിപ്പിൽ അറിയിച്ചു.
നാവിക കസ്റ്റഡിയിൽ കഴിയുന്ന ഇവരെ മാന്നാറിലെ ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറും. ആഗസ്റ്റ് 22ന് ശ്രീലങ്കൻ കടലിൽ മത്സ്യബന്ധം നടത്തിയതിന് 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.