കാനഡയിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ ആറു പേരെ കുത്തിക്കൊന്ന് വിദ്യാർഥി

ടൊറോന്‍റോ: കാനഡയിലെ ടൊറോന്‍റോയിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം ശ്രീലങ്കൻ കുടുംബത്തിലെ ആറു പേരെ കുത്തിക്കൊന്നു. ശ്രീലങ്കയിൽനിന്ന് തന്നെയുള്ള 19കാരനായ വിദ്യാർഥി ഫെബ്രിയോ ഡിസോയ്സയാണ് ക്രൂരകൃത്യം ചെയ്തത്.

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ 35കാരിയായ മാതാവ്, ഇവരുടെ ഏഴു വയസ്സുള്ള മകൻ, നാലും രണ്ടും വയസ്സുള്ള പെൺകുട്ടികൾ, 40കാരനായ ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. 35കാരിയുടെ ഭർത്താവ് പരിക്കേറ്റ് ചികിത്സയിലാണ്. പൊലീസെത്തുമ്പോൾ ഇദ്ദേഹം സഹായത്തിനായി അലറിക്കരഞ്ഞ് വീടിന് പുറത്ത് നിൽക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി പ്രാദേശിക സമയം 11ഓടെയാണ് സംഭവം. ഫെബ്രിയോയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ശ്രീലങ്കൻ കുടുംബം കാനഡയിലെത്തിയത്. ഈ കുടുംബത്തിനൊപ്പമായിരുന്നു ഫെബ്രിയോ താമസിച്ചു വന്നിരുന്നത്. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. കത്തി പോലെ മൂർച്ചയുടെ ആയുധമാണ് പ്രതി കൊലപാതകങ്ങൾക്ക് ഉപയോഗിച്ചതെന്ന് ഒട്ടാവ പൊലീസ് ചീഫ് അറിയിച്ചു.

കുടുംബത്തിന്‍റെ കൊളംബോയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്ന് ശ്രീലങ്കൻ ഹൈകമീഷൻ അറിയിച്ചു. കനേഡിയൻ പ്രസിഡന്‍റ് ജസ്റ്റിൻ ട്രൂഡോ, ഒട്ടാവ മേയർ മാർക് സട്ട്ക്ലിഫ് എന്നിവരെല്ലാം സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.

Tags:    
News Summary - six Dead After Mass Stabbing at Ottawa Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.