ലോസ് ആഞ്ചലസ്: അമേരിക്കയിലെ പ്രശസ്ത ഗായകന്‍ ക്രിസ് ബ്രൗൺ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയതിന് ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. കൊറിയോഗ്രാഫറും ഗായികയും മോഡലുമാണ് യുവതിയെന്ന് പരാതിയിൽ പറയുന്നു.
യുവതി സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ ക്രിസ് ഫോൺ വാങ്ങി യുവതിയെ പരിചയപ്പെടുകയായിന്നു. മ്യൂസിക് വ്യവസായത്തിൽ അവസരമൊരുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഡി.ഡിയിലെ ആഡംബര വസതിയിലേക്ക് ക്ഷണിച്ചു വരുത്തി. പിന്നീട് മയക്കു മരുന്ന് കലർത്തിയ പാനീയം നൽകി ബോധരഹിതയാക്കി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. 20 ദശലക്ഷം ഡോളറാണ് പരാതിക്കാരി നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് തന്‍റെ കരിയർ നശിപ്പിക്കാനാണ് പരാതിക്കാരിയുടെ ശ്രമമെന്ന് ക്രിസ് ബ്രൗൺ പ്രതികരിച്ചു. ഗ്രാമി അവാർഡ് ജേതാവ്വാണ് ക്രിസ് ബ്രൗൺ. 2009ൽ മുൻ കാമുകി ഗായിക റിയാനയെ മർദിച്ചതിന്റെ പേരിൽ ക്രിസിനെതിരെ കേസുണ്ട്. ലൈംഗിക പീഡനാരോപണങ്ങൾ ഇതിന് മുൻപും ക്രിസ് ബ്രൗണിനെതിരെ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.