ന്യൂയോർക്ക് സിറ്റി സബ്‌വേ സ്റ്റേഷനിൽ വെടി​വെപ്പ്: ഒരാൾ കൊല്ലപ്പെട്ടു


ന്യൂയോർക്ക് സിറ്റി: യു.എസിൽ ന്യൂയോർക്ക് സിറ്റി ബ്രോങ്ക്‌സിലെ സബ്‌വേ സ്റ്റേഷനിൽ അക്രമി നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ആറ് പേർക്ക് വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എത്രപേർക്ക് വെടിയേറ്റു എന്നതിനെക്കുറിച്ചോ പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ്റ് വക്താവ് പറഞ്ഞു. വെടിവെച്ചയാൾ കസ്റ്റഡിയിലാണോ എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല. അതിനിടെ, സബ്‌വേ സ്റ്റേഷനിൽ വെടിവെപ്പ് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. 2023ൽ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി 570 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ ട്രെയിനിൽ 48 കാരനായ ഡാനിയൽ എൻറിക്വസ് എന്നയാളെ അക്രമി വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. 2020ന്റെ തുടക്കത്തിൽ സബ്‌വേ കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുകയും 2021ൽ സാധാരണ നില കൈവരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Shooting at New York City subway station: One killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.