Posted On
date_range Updated On
date_range ഷി ജിൻപിങ് ഹോങ്കോങ് സന്ദർശനത്തിന്
ഹോങ്കോങ്: ബ്രിട്ടീഷ് സർക്കാർ അധികാരം കൈമാറിയതിന്റെ 25ാം വാർഷികാഘോഷത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഹോങ്കോങ്ങിലെത്തുന്നു. കോവിഡ് വ്യാപനത്തിനു ശേഷം ഷിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. പുതിയ ഹോങ്കോങ് ഭരണമേധാവിയുടെ അധികാരാരോഹണ ചടങ്ങിലും അദ്ദേഹം പങ്കാളിയാകും.
ജൂലൈ ഒന്നിനാണ് നഗരത്തിന്റെ പുതിയ മേധാവിയായി ജോൺ ലീ ചുമതലയേൽക്കുന്നത്. ഏറെയായി ചുമതല വഹിച്ച കാരി ലാമിന്റെ പിൻഗാമിയായാണ് ലീ എത്തുന്നത്. 2017ൽ ലാമിന്റെ അധികാരാരോഹണ ചടങ്ങിലും ഷി പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.