Posted On
date_range Updated On
date_range മെക്സികോയിൽ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു
മെക്സികോ സിറ്റി: മെക്സികോയിലെ വാട്ടർ പാർക്കിലുണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. സെൻട്രൽ മെക്സികോയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. തോക്കുധാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഏഴുവയസുള്ള കുട്ടിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. സംഭവസ്ഥലത്തെ സുരക്ഷ കാമറകളും ആക്രമികൾ തകർത്തിട്ടുണ്ട്. മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിനായി സുരക്ഷസേനയെ നിയോഗിച്ച 2006ലെ നടപടിക്ക് ശേഷം 350,000 ലധികം കൊലപാതകങ്ങൾ മെക്സികോയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.