കുവൈത്തിൽ ഏഴ് മുന്‍ ജഡ്ജിമാര്‍ക്ക് തടവുംപിഴയും

കുവൈത്ത് സിറ്റി: അഴിമതിക്കേസില്‍ ആരോപണം നേരിട്ട ഏഴ് മുന്‍ ജഡ്ജിമാര്‍ക്ക് തടവുശിക്ഷയും പിഴയും. കൗൺസിലർ അബ്ദുറഹ്മാൻ അൽ ദറാമിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയുടേതാണ് വിധി.

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കുമേൽ ചുമത്തപ്പെട്ടത്. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസിലെ ഏഴാം പ്രതിയെ കോടതി വെറുതെവിട്ടു.പ്രതികള്‍ അനധികൃതമായി സമ്പാദിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 

Tags:    
News Summary - Seven former judges in Kuwait will be jailed and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.