നേപാൾ വിമാന ദുരന്തം: ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രം, തിരച്ചിൽ തുടരുന്നു

കാഠ്മണ്ഡു: വിമാന ദുരന്തത്തിൽപെട്ട ഇനി കണ്ടെത്താനുള്ള ഏക വ്യക്തിക്കായി തങ്ങൾ തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് നേപാൾ സൈനിക വൃത്തങ്ങൾ അറ‍ിയിച്ചു. 72 പേർ സഞ്ചരിച്ച വിമാനത്തിലെ 71 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു കഴിഞ്ഞു. ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിൽ പോസ്റ്റുമോർട്ടങ്ങൾ തുടരുകയാണ്.

ജനുവരി 15ന് നേപ്പാളിലെ പൊഖാറയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് യെതി എയർലൈൻസിന്റെ 9എൻ-എ.എൻ.സി എ.ടി.ആർ-72 വിമാനം മലയിടുക്കിൽ തകർന്നുവീണത്. 53 നേപ്പാളികളും അഞ്ച് ഇന്ത്യക്കാരുമടക്കം 15 വിദേശികളും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അഭിഷേക് കുശ്വാല (25), ബിശാൽ ശർമ (22), അനിൽ കുമാർ രാജ്ഭർ (27), സോനു ജെയ്സ്വാൾ (35), സഞ്ജയ് ജെയ്സ്വാൾ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. എല്ലാവരും ഉത്തർ പ്രദേശ് സ്വദേശികളാണ്. സഞ്ജയ് ജെയ്സ്വാളിന്‍റെ മൃതദേഹം ബന്ധുക്കൾ വിട്ടുനൽകിയെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Search Intensifies For Last Missing Person In Nepal Plane Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.