പറന്നുയർന്നതിന് പിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായി ജാപ്പനീസ് യുദ്ധവിമാനം; തെരച്ചിൽ തുടരുന്നു

ടോക്യോ: പറന്നുയർന്നതിന് പിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായ ജാപ്പനീസ് യുദ്ധവിമാനത്തെ കണ്ടെത്താൻ തെരച്ചിൽ പുരോഗമിക്കുന്നു. എഫ്-15 യുദ്ധവിമാനത്തിനാണ് പറന്നുയർന്നയുടൻ കൺട്രോൾ ടവറുമായി ബന്ധം നഷ്ടമായത്.

ജപ്പാൻ കടലിലെ കൊമാറ്റ്സു വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന് അഞ്ച് കിലോമീറ്റർ അകലെ വെച്ചാണ് റഡാറിൽ നിന്ന് മാഞ്ഞത്. രണ്ട് പേർക്ക് സഞ്ചരിക്കാവുന്നതാണ് എഫ്-15 യുദ്ധവിമാനം. പരിശീലനപ്പറക്കലിനിടെയാണ് കാണാതായിരിക്കുന്നത്.

വിമാനം കാണാതായ മേഖലയിൽ ഏതാനും വസ്തുക്കൾ ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപെട്ടതായും എന്നാൽ വിമാനത്തിന്‍റെത് തന്നെയാണോയെന്ന് ഉറപ്പാക്കിയിട്ടില്ലെന്നും ജപ്പാൻ എയർ സെൽഫ്-ഡിഫൻസ് ഫോഴ്സ് അറിയിച്ചു. 

Tags:    
News Summary - Search After This Fighter Jet Disappears From Radar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.