സാംസങ്​ ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു

സോൾ: സാംസങ്​ ഇലക്ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ​ലോകത്തെ ടെക്​ ഭീമൻമാരുടെ പട്ടികയിൽ മുൻനിരയിലെത്തിച്ച അദ്ദേഹം 2014 ലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ഞായറാഴ്​ച പുലർച്ചെ സോളിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യമെന്ന്​ കമ്പനി പ്രസ്​താവനയിലൂടെ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ 12ാമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയയുടെ ജി.ഡി.പിയുടെ അഞ്ച് ഭാഗവും കമ്പനിയുടെ ആകെയുള്ള വിറ്റുവരവാണ്. 2014ൽ പിതാവ്​ അസുഖബാധിതനായതിനെ തുടർന്ന് വൈസ് ചെയർമാനായ​ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്​.

മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ പാർക്​ ഗ്യൂൻഹേക്ക്​ കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട്​ ലീയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. അഞ്ച്​ വർഷത്തെ ജയിൽ വാസം വിധിച്ചെങ്കിലും അപ്പീലിന്​ പോയതിനെത്തുടർന്ന്​ ഒരു വർഷത്തിനകം ഫ്രീയായി.

1987 മുതൽ 98 വരെ കമ്പനിയുടെ ചെയർമാൻ, 1998 മുതൽ 2008 വരെ സി.ഇ.ഒയും ചെയർമാൻ, 2010 മുതൽ 2020 വരെ ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു.

Tags:    
News Summary - Samsung Chairman Lee Kun-Hee Dies At 78

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.