Posted On
date_range Updated On
date_range ഒഡേസയിൽ റഷ്യൻ ആക്രമണം: 16കാരിയടക്കം നാലുപേർ കൊല്ലപ്പെട്ടു
കിയവ്: യുക്രെയ്നിലെ ഒഡേസയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ 16 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഈ ആഴ്ച ഇതിന് മുമ്പ് മൂന്ന് തവണ നഗരത്തിൽ റഷ്യ ആക്രമണം നടത്തിയിരുന്നു. ഇതിൽ 14 പേർ കൊല്ലപ്പെടുകയും 20ഓളം പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
രാജ്യത്തിെന്റ ധാന്യ കയറ്റുമതി തടസ്സപ്പെടുത്തുകയാണ് ആക്രമണത്തിെന്റ ലക്ഷ്യമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അതിനിടെ, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ആവിഷ്കരിച്ച ‘വിജയ പദ്ധതി’ക്ക് പിന്തുണ തേടി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.