Posted On
date_range Updated On
date_range യുക്രെയ്നിൽ റഷ്യൻ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു
കിയവ്: യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ റഷ്യൻ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ പോഡിൽ ജില്ലയിലെ താമസമേഖലയിൽ ബുധനാഴ്ചയാണ് സംഭവം. റഷ്യൻ ആക്രമണത്തിന്റെ നാശനഷ്ടങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ദുരന്തം. റഷ്യൻ വെബ്സൈറ്റായ 'ദ ഇൻസൈഡറി'ലെ മാധ്യമ പ്രവർത്തക ഒക്സാന ബൗലിനയാണ് മരിച്ചത്.
മറ്റൊരു സിവിലിയനും ഷെല്ലാക്രമണത്തിൽ മരിച്ചു. കഴിഞ്ഞവർഷം തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതുവരെ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിൽ ഒക്സാന പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.