Posted On
date_range Updated On
date_range യുക്രെയ്ൻ ഊർജ കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണം
മോസ്കോ: യുക്രെയ്നിന്റെ ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ട് വീണ്ടും റഷ്യൻ ആക്രമണം. ഒമ്പതു മിസൈലുകളും 27 ഷാഹിദ് ഡ്രോണുകളും ഉപയോഗിച്ച് മധ്യ, കിഴക്കൻ മേഖലയിലെ സംവിധാനങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചു. ഊർജസംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ഏഴാമത്തെ ശക്തമായ ആക്രമണമാണിത്.അതേസമയം, റഷ്യയിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ എനം പട്ടണത്തിലും ടാംബോവിലും എണ്ണ സംഭരണകേന്ദ്രങ്ങൾക്ക് തീപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.