യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം; പിഞ്ചുകുഞ്ഞ് അടക്കം എട്ട് പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിൽ കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ പിഞ്ചുകുഞ്ഞ് അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. സ്ലോവിയാൻസ്കിലെ ജനവാസ മേഖലലെ അപ്പാ‍ർട്മെന്‍റുകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം. ഇതിൽ 21 ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

പൗരന്മാരെ സൈന്യത്തിലേക്ക് ചേർക്കാനുളള നടപടിക്രമങ്ങൾ റഷ്യ കർശനമാക്കിയിരിക്കുകയാണ് യുക്രെയ്നിൽ വീണ്ടും ആക്രമണം നടത്തിയത്. രണ്ട് ദിവസത്തെ ചർച്ചയ്ക്കൊടുവിൽ ഇതിന്‍റെ ബില്ല് പാർലമന്റെിൽ പാസാക്കി. നിർബന്ധിത സൈനിക സേവനത്തിന് അറിയിപ്പ് ലഭിച്ചാൽ രാജ്യം വിട്ട് പോകുന്നത് വിലക്ക് ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം.

ഷെൽ ആക്രമണത്തിൽ 10 കെട്ടിടങ്ങൾ തകർന്നതായി യുക്രെയ്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Russian attack kills eight, including toddler, in eastern Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.