Posted On
date_range Updated On
date_range നാറ്റോ നേരിട്ടല്ലാതെ യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമാകുന്നു -പുടിൻ
മോസ്കോ: യുക്രെയ്ന് ആയുധം നൽകുന്നതിലൂടെ നാറ്റോ നേരിട്ടല്ലാതെ യുദ്ധത്തിന്റെ ഭാഗമാകുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ‘‘നൂറുകണക്കിന് കോടികളുടെ ആയുധമാണ് അവർ യുക്രെയ്ന് നൽകുന്നത്. ഇത് ശരിക്കും റഷ്യ -യുക്രെയ്ൻ യുദ്ധത്തിൽ പങ്കുചേരലാണ്.
റഷ്യയെ തകർക്കലാണ് അവരുടെ ലക്ഷ്യം. എന്നാൽ, അത് നടക്കാൻ പോകുന്നില്ല.’’ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു. അതിനിടെ യുക്രെയ്ന് ആയുധം നൽകുന്നതിനെതിരെ ജർമനിയിലും ഫ്രാൻസിലും പ്രതിഷേധപ്രകടനം നടന്നു. ആയുധം നൽകി യുദ്ധത്തിന് പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.