Posted On
date_range Updated On
date_range ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ റഷ്യ
മോസ്കോ: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് നിർത്തിവെച്ച വിമാന സർവീസ് റഷ്യ പുനരാരംഭിക്കുന്നു. 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക.
റഷ്യൻ ഭരണകൂടത്തിൻെറ കൊറോണ വൈറസ് പ്രതിരോധ നടപടികൾക്കായുള്ള ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ഖത്തർ, വിയറ്റ്നാം, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസിനാണ് അനുമതി നൽകിയത്. ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞതായി വിലയിരുത്തിയാണ് തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24,092 പേരാണ് റഷ്യയിൽ കോവിഡ് ബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.