Posted On
date_range Updated On
date_range 18നും 65നും ഇടയിലുള്ളവർ നാടുവിടുന്നത് തടയാൻ റഷ്യ
മോസ്കോ: 18നും 65നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടുന്നത് തടയാൻ വിമാന ടിക്കറ്റ് വിൽപന വിലക്കി റഷ്യ. റഷ്യൻ വിമാനക്കമ്പനികൾ ഈ പ്രായത്തിലുള്ള റഷ്യക്കാർക്ക് രാജ്യത്തിന് പുറത്തേക്ക് ടിക്കറ്റ് നൽകുന്നത് നിർത്തി. യുവാക്കൾ രാജ്യം വിടുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം.
യുക്രെയ്ൻ അധിനിവേശം ഏഴു മാസമെത്തുകയും വ്യക്തമായ മുന്നേറ്റമില്ലാതെ വലയുകയും ചെയ്യുന്നതിനിടെയാണ് റഷ്യ കൂടുതൽ പേരെ സൈന്യത്തിലെടുക്കാൻ നോക്കുന്നത്. മൂന്നുലക്ഷം പേരെ റിസർവ് സൈന്യത്തിൽ ഉൾപ്പെടുത്തുമെന്നും വിദ്യാർഥികളെ വിളിക്കില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തടവുപുള്ളികളെ ലക്ഷം റൂബിൾ ശമ്പളത്തോടെ സൈന്യത്തിൽ അണിനിരത്താനും നീക്കമുണ്ട്. ആറുമാസത്തെ സൈനിക സേവനത്തിനുശേഷം മോചനവും ഇവർക്ക് വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.