ചെർണോബിൽ നിലയത്തിലെ ഡോസിമീറ്ററുകൾ മോഷ്ടിച്ച് റഷ്യ

റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള ചെർണോബിൽ ആണവ നിലയത്തിലെ വസ്തുവകകൾ കടത്തിയതായി യുക്രെയ്ൻ. നിലയത്തിനകത്തെ 1,000 ലേറെ കമ്പ്യൂട്ടറുകൾ, ട്രക്കുകൾ, ആണവ വിഗിരണ തോത് അളക്കാനുപയോഗിക്കുന്ന ഡോസിമീറ്ററുകൾ എന്നിവ മോഷ്ടിക്കപ്പെട്ടവയിൽ പെടും.

ആണവ ഉപകരണങ്ങൾക്ക് കേടുവരുത്തിയിട്ടില്ല. കോടികളുടെ നഷ്ടമാണ് നിലയത്തിൽ മാത്രം റഷ്യൻ അധിനിവേശം വരുത്തിയതെന്ന് ചെർണോബിൽ ഡയറക്ടർ വിറ്റാലി മെദ്‍വേദ് പറഞ്ഞു.

ബെലറൂസ് അതിർത്തിയിലാണ് ഡീകമീഷൻ ചെയ്ത ചെർണോബിൽ നിലയമുള്ളത്. അഞ്ചാഴ്ച നിയന്ത്രണത്തിൽവെച്ച ശേഷം മാർച്ച് 31ന് റഷ്യൻ സൈനികർ പിൻവാങ്ങിയിരുന്നു.

Tags:    
News Summary - Russia steals dosimeters in Chernobyl plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.